ഇറാന് ഇനി ഒരിക്കലും ആണവായുധം നിർമ്മിക്കാൻ കഴിയില്ല; അവകാശവാദവുമായി അമേരിക്ക

ഇറാന് ഇനിയൊരിക്കലും ആണവായുധം നിർമിക്കാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഭാവിയിൽ അവർക്ക് ആണവായുധം നിർമിക്കണമെങ്കിൽ യുഎസ് സൈന്യത്തെ ശക്തമായി നേരിടേണ്ടിവരുമെന്ന് വാൻസ് പറഞ്ഞു.

ആണവായുധങ്ങൾ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു ടെഹ്റാൻ. ആ സമയത്താണ് വാഷിംഗ്ടണിൻ്റെ ഇടപെടൽ ഉണ്ടായത്. യുഎസ് വ്യോമസേനയുടെ ആക്രമണത്തിൽ അവരുടെ ആണവായുധങ്ങൾ അമേരിക്ക തകർത്തു. ആണവായുധം നിർമിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും തകർത്ത് തരിപ്പണമാക്കി. ആണവായുധം നിർമിക്കുന്നതിന് ഒരുക്കിയിരുന്ന എല്ലാ സജ്ജീകരണങ്ങളും തകർത്തതായും ജെഡി വാൻസ് അവകാശപ്പെട്ടു.

അതേസമയം അമേരിക്കയുടെ മധ്യസ്ഥതയിൽ ഇറാനുമായുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ ഔദ്യോഗികമായി അംഗീകരിച്ചു. ഇറാനിയൻ ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണി അവസാനിപ്പിക്കുക എന്ന ലക്ഷ്യം നേടിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇറാനും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. ഇസ്രയേൽ ആണ് ആദ്യം ആക്രമിച്ചത്. അവർ നിർത്തിയാൽ ടെഹ്റാനും ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *