ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് വന്‍ ജയം. സെന്‍ട്രല്‍ പാനലിലേക്കുള്ള നാല് സീറ്റുകളും ഇടതു സഖ്യം നേടി. മലയാളിയായ ഗോപിക ബാബു 1,300-ലേറെ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദിതി മിശ്രി 1,747 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു.
സുനില്‍ യാദവ് ജനറല്‍ സെക്രട്ടറിയായി, ഡാനിഷ് അലി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം മൂന്നു സീറ്റുകളിലായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ വിജയിച്ചത്. കഴിഞ്ഞ വർഷം ഒരു സീറ്റ് നേടിയ എ.ബി.വി.പിക്ക് പക്ഷേ ഇപ്പ്രാവശ്യം കനത്ത തോൽവിയാണ് നേരിട്ടത്.
അതേസമയം,ജെഎൻയു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ഇടതുപക്ഷ ഐക്യ വിഭാഗത്തിലെ അംഗങ്ങൾ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. വോട്ടെണ്ണൽ നടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു സംഭവം. ഇത് കാമ്പസിൽ അൽപ്പനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു, വോട്ടെണ്ണൽ നിർത്തിവച്ചു. കാമ്പസിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ ഗ്രൂപ്പിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു



കേരളത്തിന് നിങ്ങളുടെ ചാരിറ്റി ആവിശ്യമില്ല ; കേന്ദ്രത്തിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.