നിലമ്പൂരിൽ ഔദ്യോഗികമായി അങ്കം കുറിച്ച് മുന്നണി സ്ഥാനാർത്ഥികൾ; അൻവറും സ്വരാജും മോഹൻ ജോർജും പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ  പ്രചാരണം കൊഴുക്കുന്നു, തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് എന്നിവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.’യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേരത്തേ പത്രിക നൽകിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പികെ സൈനബ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പിപി സുനീര്‍ , മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് എം സ്വരാജ് പത്രിക നല്‍കിയത്. എൽഡിഎഫ് പ്രവര്‍ത്തകർ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

പിവി അൻവർ, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിൽ, തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചാണ് മത്സരിക്കുന്നത്. നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് ശേഷം, തൃണമൂൽ നേതാവ് ഇഎ സുകു, ഓട്ടോ ഡ്രൈവർ സലാഹുദ്ദീൻ, കർഷകൻ സജി, വഴിയോര കച്ചവടക്കാരൻ ഷബീർ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചു. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ചിഹ്നം ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി.

ബിജെപി സ്ഥാനാർഥി മോഹൻ ജോർജും നാമനിർദേശ പത്രിക സമർപ്പിച്ചു. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലായ് ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എന്നിവർക്കൊപ്പമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രവർത്തകരുടെ ഒപ്പം വലിയ പ്രകടനമായി റോഡ് ഷോ നടത്തിയാണ് മോഹൻ ജോർജ് നോമിനേഷൻ നൽകിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *