ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ്‌ ബി.സുദർശൻ റെഡ്ഡി മത്സരിക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡി മത്സരിക്കും. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഹൈദരാബാദ് സ്വദേശിയാണ്. തെരഞ്ഞെടുപ്പ് ചർച്ചക്കായി, പ്രതിപക്ഷ പാര്‍ട്ടി എംപിമാർ നാളെ ഉച്ചയ്ക്ക് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരും. നാമനിര്‍ദേശ പത്രിക ഈ മാസം 21ന് സമര്‍പ്പിക്കും. 22 നാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാൻ ആഗസ്‌ത്‌ 25 വരെ സമയമുണ്ട്‌. സെപ്‌തംബർ ഒമ്പതിന്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ പകൽ 10 മുതൽ അഞ്ച്‌ വരെയാണ്‌ പോളിങ്‌.

തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര​ ​ഗവർണറുമായ സി പി രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രീതിക്ക്‌ പാത്രമായ മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ ജൂലൈ 21 നാണ് രാജിവച്ചത്. ലോക്‌സഭാ – രാജ്യസഭാ എംപിമാരാണ്‌ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്‌ട്രൽ കോളേജ്‌ അംഗങ്ങൾ. 782 ആണ്‌ നിലവിലെ ഇലക്‌ട്രൽ കോളേജ്‌ സംഖ്യ. ജയിക്കാന്‍ 392 വോട്ടാണ് വേണ്ടത്. മൊത്തമുള്ള എം.പിമാരിൽ 422 പേർ എൻ.ഡി.എ യിൽ നിന്നുള്ളതാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *