ലോകകപ്പ് കബഡി 2025 ; കിരീടം നിലനിർത്തി ഇന്ത്യൻ വനിതകൾ

ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യന്‍ വനിതാ കബഡി ടീം. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം, സെമിഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.


അതേസമയം, ചൈനീസ് തായ്പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25-18 എന്ന സ്‌കോറിന് മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍, നിര്‍ണായകമായ കലാശപ്പോരില്‍ ഇന്ത്യയുടെ കൃത്യതയാര്‍ന്ന പ്രകടനത്തിനു മുന്നില്‍ ചൈനീസ് താരങ്ങൾക്ക് പിടിച്ചുനില്‍ക്കാനായില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *