കരൂർ ദുരന്തത്തിൽ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്ക്ക് സി.ബി.ഐ നോട്ടീസ് അയച്ചു. ജനുവരി 11ന് ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനമായ ഡൽഹിയിൽ ഹാജരാകാനാണ് നോട്ടീസിൽ ആവിശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്തംബർ 27നാണ് ടി.വി.കെ നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യഘട്ടത്തിൽ തന്നെ ടിവികെ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ പിന്തുണയ്ക്കുന്ന വീഡിയോ തെളിവുകൾ ഉൾപ്പെടെ ടിവികെ ഹാജരാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, ടിവികെയുടെ പ്രധാന നേതാക്കളെ ഡൽഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറൽ സെക്രട്ടറി ആദവ് അർജുന, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ നിർമ്മൽ കുമാർ, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയരിൽ നിന്ന് മൊഴിയെടുത്തുവെന്നാണ് വിവരം.
കരൂർ ജില്ലാ കളക്ടർ എം. തങ്കവേൽ, കരൂർ സിറ്റി എസ്.പി മണിവണ്ണൻ, എ.എസ്.പി പ്രേമാനന്ദൻ തുടങ്ങിയ ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടിൽ സിബിഐക്ക് ഓഫീസുണ്ടായിട്ടും നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്തുന്നതിൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടോയെന്ന സംശവും ഉയരുന്നുണ്ട്



എംപുരാന് രാജ്യ വിരുദ്ധ ചിത്രം; ഹിന്ദുക്കളെ നരഭോജികളാക്കി; പൃഥ്വിരാജിന് രാഷ്ട്രീയ അജണ്ട; കടുപ്പിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.