സുപ്രീംകോടതിക്ക് എതിരെ കേരള ഗവർണർ; അധികാരമില്ലാത്ത കാര്യത്തിൽ ഇടപ്പെട്ട് കോടതി അതിരുകടക്കുന്നുവെന്ന് വിമർശനം

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്നാണ് കേരള ഗവർണറുടെ പ്രതികരണം.ഇത്തരം കാര്യ തീരുമാനം എടുക്കേണ്ടത് പാർലമെൻ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശിയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അർക്കർ തൻറെ പ്രതികരണം രേഖപ്പെടുത്തിയത്. ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും ഗവർണർ പറയുന്നു.

Also Read: ബിജെപി വിരുദ്ധ സർക്കാരുകളുടെ വിജയം; രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി 

ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് വിധിയെ എതിർത്തു കൊണ്ട് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. ”ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.

Also Read: ബില്ലുകൾ നീക്കിവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല; സുപ്രീംകോടതിയുടെ രൂക്ഷവിമർശനം –

ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നത്, നിയമസഭയും പാർലമെൻ്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെൻ്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.” – ഇങ്ങനെയായിരുന്നു ഗവർണറുടെ പ്രതികരണം.

 

”ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പക്ഷേ അത് തീരുമാനിക്കേണ്ടത് പാർലമെൻ്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു.

അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെൻ്റിലൂടെ ജനങ്ങൾ അത് തീരുമാനിക്കട്ടെ.” അഭിമുഖത്തിൽ

Also Read: ഇത് ഗവർണർമാർക്കുള്ള താക്കീത്;സുപ്രീം കോടതി വിധിയിൽ പിണറായിയുടെ പ്രതികരണം – 

നിയമസഭകൾ പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. വൈകിയാൽ തീരുമാനം അതിനുള്ള കാരണം സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ അൽഎൻ രവിയുടെ നടപടിക്കെതിരെയാണ് തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിച്ചത്. മുമ്പ് ഗവർണർമാർ ബില്ലുകൾ പിടിച്ച് വയ്ക്കുന്നതിന് എതിരെയും സുപ്രിംകോടതി രംഗത്ത് വന്നിരുന്നു. ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച ഉത്തരവിനെതിരെയാണ് കേരള ഗവർണർ ഇപ്പോൾ ആഞ്ഞടിച്ചിരിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *