“ഈ തെരഞ്ഞെടുപ്പോടെ തീരുന്ന ഷൗക്കത്തിൻ്റെ ഭാവി”; അൻവർ ഇങ്ങനെ ഒരു തീരുമാനം എടുത്താൽ നിലമ്പൂരിൻ്റെ ചരിത്രത്തിൽ നിന്നും അപ്രസക്തമാകുന്നത് ആര്യാടൻ പാരമ്പര്യം

തൃണമൂൽ വാദിക്കുന്നത് നൂറു ശതമാനം ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണ്ടിയെന്ന് പിവി അൻവറിനോട് അടുത്ത ബന്ധമുള്ള കേന്ദ്രങ്ങൾ. ആരാടൻ ഷൗക്കത്ത് മത്സരിച്ചാൽ കോൺഗ്രസിൽ നിന്ന് തന്നെ അടിവലി നടക്കും. യുഡിഎഫ് പരാജയം ഉറപ്പിക്കും എന്നാണ് അൻവറുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്ത്. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയെന്ന് ഉറപ്പിക്കുമ്പോഴാണ് ഇത്തരം ഒരു തീരുമാനം പുറത്ത് അൻവർ അനുകൂലികൾ പറയുന്നത്.

ഷൗക്കത്ത് വന്നാൽ എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് നിലമ്പൂറിലെ കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ അൻവർ മത്സരത്തിന് ഇറങ്ങില്ല എന്ന സൂചനയാണ് അൻവറിനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്. എന്നാൽ അൻവർ നേരിട്ട് കളത്തിൽ ഇറങ്ങണമെന്നാണ് തൃണമൂൽ ദേശീയ നേതൃത്വം NewsEyeയോട് വ്യക്തമാക്കിയത്. അൻവർ ഒറ്റക്ക് മത്സരിച്ചാൽ പിന്തുണ നൽകുമെന്ന് നിലമ്പൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു. വീണ്ടും സ്വതന്ത്രനായി അൻവർ നിയമസഭ കാണും. ഷൗക്കത്തിനെ അംഗികരിക്കാനാവില്ലെന്ന് കോൺഗ്രസിൽ തന്നെയുള്ള ഒരു വിഭാഗം പറയുന്നു.

2001 ൽ കഴക്കൂട്ടത്ത് എംഎ വാഹിദ് ഒറ്റക്ക് മത്സരിച്ച് ജയിച്ച പോലെ സ്വതന്ത്രനായി അൻവറും കോൺഗ്രസ് ജയിച്ച് കയറും എന്ന സാഹചര്യമാണ് നിലവിൽ ഉളളതെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു. അൻവർ സ്വതന്ത്രനായി മത്സരിച്ചാൽ ഇടത്-വലത് വോട്ടുകൾ വ്യാപകമായി അൻവറിന് സമാഹരിക്കാൻ കഴിയും എന്നാണ് വിലയിരുത്തലുകൾ. അൻവർ. നേരിട്ട് യുദ്ധമുഖത്തേക്ക് ഇറങ്ങിയാൽ നഷ്ടം ഏറ്റവും കൂടുതൽ യുഡിഎഫിനാണ്. പിവി അൻവർ കടുത്ത തീരുമാനം എടുത്താൽ മൂന്നാം സ്ഥാനത്ത് പോകുന്നത് യുഡിഎഫ് ആയിരിക്കും. അൻവർ ജയിക്കാനുള്ള സാധ്യകയും യുഡിഎഫ് ഉന്നതർ തന്നെ തള്ളുന്നില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *