ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തിൽ നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. പൂർവ്വിക സ്വത്തിൽ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്നാണ് വിധി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകള്‍ 2005 ലെ നിയമത്തിലെ സെക്ഷന്‍ ആറിന് വിരുദ്ധമാണെന്നും അതിനാല്‍ ആ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ഈശ്വരൻ്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് സുപ്രധാന വിധി.
1975 ലെ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യത അവകാശപ്പെടാനാവില്ലായിരുന്നു. 2005 ൽ നിയമം നിലവില്‍വന്ന അന്നു മുതല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. 2005 ലെ നിയഭേദഗതി കേരളത്തിനു ബാധകമല്ലെന്ന് കേരള ഹൈക്കോടതിയുടെ തന്നെ രണ്ടു വിധികള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍.പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്. പെണ്‍മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു വാക്യത്തോടെയാണ് കോടതി വിധി പറഞ്ഞത്. സ്‌കന്ദപുരാണത്തിലെ ‘ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം’ എന്ന വാക്യവും ഉത്തരവില്‍ കോടതി പരാമര്‍ശിച്ചിട്ടുണ്ട്.



താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി; മണ്ണിടിച്ചിലിന് സാധ്യത; ഗതാഗതം നിരോധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.