ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷഭൂമിയായി കേരള സർവകലാശാല ആസ്ഥാനം. അകത്ത് സിപിഐ അനുകൂല വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫും പുറത്ത് സിപിഎം യുവജനസംഘടനയയായ ഡിവൈഎഫ്‌ഐയും വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും പ്രതിഷേധം ശക്തമാക്കിയതോടെ സർവകലാശാല കലാപ സമാനമായി. പ്രതിക്ഷേധക്കാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സര്‍വകലാശാല കവാടത്തിന് മുന്നിൽ പുറത്തു പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വേണമെന്നു വച്ചാല്‍ ഏതു കോട്ടകൊത്തളത്തിന് അകത്തും കയറാന്‍ ശേഷിയുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ എന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം സർവകലാശാലയിലെ അധികാര വടംവലിയുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളും ഇന്ന് അരങ്ങേറി. രജിസ്ട്രാർ ഡോ.കെഎസ് അനികുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കപ്പെട്ടില്ല. സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ രജിസ്ട്രാരെ തടയാൻ തയാറായില്ല. രാവിലെ ക്യാംപസിലെത്തിയ അനിൽകുമാർ യാതൊരു തടസവും കൂടാതെ ഓഫിസില്‍ പ്രവേശിച്ചു.
അതേസമയം രജിസ്ട്രാറുടെ പൂര്‍ണ ചുമതല ഡോമിനി കാപ്പനു നല്‍കിയ വിസി ഇന്ന് ഉത്തരവറിക്കി. ജൂലൈ എഴ് എന്ന തീയതി രേഖപ്പെടുത്തിയാണ് ഉത്തരവ്. നേരത്തെ മിനി കാപ്പന് ചുമതല നല്‍കിയിരുന്നെങ്കിലും ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. ജോയിന്റ് രജിസ്രാര്‍ പി ഹരികുമാറിന് പകരമായി ഹേമ ആനന്ദിനും ചുമതല നല്‍കി ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതോടെ കേരള സര്‍വകലാശാല അസാധാരണ നടപടി ക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്


വിദ്യാർത്ഥികളുടെ അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; കെ.പി.എസ്.ടി.എ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.