കേരള സർവകലാശാലയിൽ നടക്കുന്ന അധികാര വടംവലിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. സർവകലാശാലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് താനല്ലെന്നും കാല് വെട്ടുമെന്ന് പറഞ്ഞാൽ എങ്ങനെ സർവകലാശാലയിലേക്ക് പോകുമെന്നും വി സി മോഹനൻ കുന്നമ്മൽ ചോദിച്ചു. പൊലീസ് സമരക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫയലുകൾകൾ ഓൺലൈനായി പോലും നോക്കാൻ സാധിക്കാത്ത രീതിയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുമായി തൃശൂരിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിസി.
കേരളത്തിലെ പുരാതനമായ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഒരു സംഘം ആളുകൾ ശ്രമിക്കുന്നു.ഇക്കാര്യങ്ങളെല്ലാം ഗവർണറെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അദ്ദേഹം യുക്തമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷയെന്നും വിസി പറഞ്ഞു. രജിസ്ട്രാർ കെഎസ് അനിൽ കുമാർ സസ്പെൻഷൻ പിൻവലിക്കണമെന്ന് വിസിയോടോ സിൻഡിക്കറ്റിനോടോ ചാൻസലറോടോ ആവശ്യപ്പെട്ടിട്ടില്ല. അവൻ നേരെ കോടതിയിലേക്കാണ് പോയത്. പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹർജി നൽകുകയും ചെയ്തുവെന്ന് ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. എന്നാൽ സസ്പെൻഷൻ പിൻവലിച്ചതിൻ്റെ രേഖകൾ കാണിച്ചിട്ടില്ല. ആരാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് ആർക്കും അറിയില്ല. സിൻഡിക്കേറ്റ് കൂടിയിട്ടില്ല. വൈസ് ചാൻസലർ അധ്യക്ഷത വഹിക്കാതെ സിൻഡിക്കേറ്റ് കൂടാൻ കഴിയില്ലെന്ന് വിസി പറഞ്ഞു.
ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോയെന്ന് വിസി ചോദിച്ചു. ഇല്ലാത്ത ഒരു കടലാസ് കാണിച്ചിട്ട് രജിസ്ട്രാർ അവിടെ കുത്തിയിരിക്കുകയാണ്. കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ ഒരാളെ സസ്ഡപെൻഡ് ചെയ്യുന്നത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് പരാതി നൽകിയിട്ടില്ലെന്ന് വിസി പറഞ്ഞു. പരാതി പറഞ്ഞാൽ അത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചരണത്തിന് ഏറ്റവും കൂടുതൽ എ.ഐ ഉപയോഗിച്ചത് സി.പി.എം ; വി.ഡി സതീശൻ
പരാതി നല്‍കാതെ സര്‍വകലാശാലയുടെ പ്രോപ്പർട്ടികൾ നശിപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ പ്രോപ്പർട്ടി എന്ന് പറഞ്ഞാൽ ജനങ്ങളുടെ പ്രോപ്പർട്ടിയാണ്. യൂണിവേഴ്സിറ്റി തകർത്തതിനുശേഷം അവിടെ എന്തു വിപ്ലവമാണ് നടത്തുന്നത്. പ്രതിഷേധം എന്നു പറഞ്ഞ് തിരുവനന്തപുരത്തെ ചിലർ തന്‍റെ ഭാര്യയുടെ വീടിൻ്റെ മുന്നിൽ കുത്തിയിരുന്നു. തൊട്ടടുത്ത ആശുപത്രിക്ക് മുമ്പിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു.അവിടുത്തെ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. സമരക്കാര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് തയ്യാറായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2500 സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിൽ കെട്ടിക്കിടക്കുന്നു എന്ന വാദം കളവാണ്.ആഴ്ചയിൽ പരമാവധി എത്തുന്നത് 400- 500 സർട്ടിഫിക്കറ്റുകൾ മാത്രമാണ്. തന്നെ സര്‍വകലാശാലക്കുള്ളില്‍ കയറ്റാന്‍ അനുവദിച്ചാല്‍ യന്ത്ര സംവിധാനത്തിലൂടെ പെട്ടെന്ന് ഒപ്പിടാൻ സാധിക്കും. വിസിയെ യൂണിവേഴ്സിറ്റിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞവരെ പൊലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. തനിക്ക് യൂണിവേഴ്സിറ്റിയിൽ ചെല്ലണമെന്ന് നിർബന്ധമില്ല.പക്ഷേ കുട്ടികളെ ഓർത്താണ് വിഷമമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.


തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.