എഎം ജാഫർഖാൻ
(കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റാണ് ലേഖകൻ)
കേരളത്തിലെ സിവിൽ സർവീസ് മേഖലയുടെ ഇന്നത്തെ അപചയത്തിനും ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്നതിനും ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന മുൻ ചീഫ് സെക്രട്ടറി കെഎബ്രഹാമിനെഅടിയന്തിരമായി പുറത്താക്കണം. സ്വയം ശമ്പളം വർദ്ധിപ്പിച്ച്
ശമ്പളവും ഒപ്പം ഐഎഎസ് പെൻഷനും പറ്റുന്ന കെഎം എബ്രഹാം ഇപ്പോൾ വഹിക്കുന്ന എല്ലാ ഔദ്യേഗികപദവികളിൽ നിന്നും പുറത്താക്കാൻ സർക്കാർ തയ്യാറാകണം.
വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് അതേ പദവി നൽകി പുനർനിയമനം നടത്തുന്നത് നിലവിലുള്ള ചട്ടങ്ങളുടെ ലംഘനമാണ്. ചട്ടലംഘനം മറികടക്കാൻ മന്ത്രിസഭാ തീരുമാനം എന്തിനും ഏതിനും ഇഷ്ട്ടപ്പെട്ടവർക്കായി എടുക്കുന്നത് , മുമ്പ്
എംഎൽഎയുടെ മകൻ്റെ ആശ്രിത നിയമനം റദ്ദ് ചെയ്തത് പോലെ കോടതികൾ തന്നെ തീരുമാനിക്കേണ്ടിവരുന്ന കാലം അതിവിദൂരമല്ല.
സർക്കാറിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനും
ജീവനക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്നതിനും
സർക്കാരിന് ഉപദേശം നൽകുന്ന പണിയാണ് കെഎം എബ്രഹാമിന്റെ മുഖ്യ ജോലി.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന കാലം മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാൻ നീക്കം ആരംഭിച്ച വ്യക്തിയാണ്
ഈ വിരമിച്ച ഐഎഎസ് കാരൻ.
അന്ന് കിഫ്ബിയിൽ CEO ആയി നിയമിതനായിട്ട് വിരമിച്ചിട്ട് എട്ട് കൊല്ലം കഴിഞ്ഞിട്ടും അതേ ചുമതല വഹിക്കുന്നത്
പിണറായിഭരണത്തിൽമാത്രമായിരിക്കും
ഇവിടെ സർവ്വീസിലുള്ള ഐഎഎസ് കാരില്ലാത്തതിനാലോ, അതോ മാറ്റാർക്കും ഈ പണി വശമില്ലാഞ്ഞിട്ടാണോ ?
ഒന്നാം പിണറായി സർക്കാരിൽ
ചീഫ് സെക്രട്ടറി ആയത് മുതൽ
ഇപ്പോൾ മുഖ്യമന്ത്രിയുടെ
ചീഫ്പ്രിൻസിപ്പൽസെക്രട്ടറി എന്ന ചുമതല കൂടി വഹിക്കുമ്പോൾ നിലവിലെ
ചീഫ് സെക്രട്ടറിയുടെയും മുകളിലല്ല
വിരമിച്ച ഉദ്യോഗസ്ഥൻ്റെ സ്ഥാനംസർക്കാർ ജീവനക്കാരന്റെ വിവിധ ആനുകൂല്യങ്ങളുടെ മേൽ കൈവെച്ചതും, കഴിഞ്ഞ 50 കൊല്ലമായി ലഭിച്ചുകൊണ്ടിരുന്ന കേന്ദ്രനിരക്കിലുള്ള ക്ഷാമബത്ത തുടർച്ചയായ മൂന്ന് ഉത്തരവുകളിലൂടെ തരാതിരിക്കുവാൻ സർക്കാരിന് ധൈര്യം കൊടുത്തതും ഈ വിരമിച്ച ഉദ്യോഗസ്ഥനല്ലാതെ മറ്റാരുമല്ല.
ശമ്പളപരിഷ്കരണം ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും കമ്മീഷനെ വെക്കാതിരിക്കുന്നതും ലീവ് സറണ്ടർ ആനുകൂല്യം ആറാമത്തെ കൊല്ലവും നിഷേധിക്കുവാനും, കഴിഞ്ഞ പേറിവിഷൻ അരിയർ ഉത്തരവായ തീയതിയിൽ തരാതിരുന്നതും, പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശിക ലോക്കിൻ പീരിഡ് കഴിഞ്ഞിട്ടും മാറി നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന തീരുമാനത്തിൻ്റെ പിന്നിലും കെഎം എബ്രഹാമിന്റെ പിൻതുണയാണ് സർക്കാരിന് ബലമേകിയത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഇരുന്നുകൊണ്ട് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് ആവർത്തിച്ചാവർത്തിച്ച് പൊതുജന സമക്ഷവും ജീവനക്കാരുടെ മേലും പറയുന്നതിന്റെ പിന്നിലും ധൂർത്ത് നടത്തുവാൻ വഴി കണ്ടെത്തി കൊടുക്കുന്നതും ഈ ഉദ്യോഗസ്ഥൻ തന്നെയാണ് .
56 വയസ്സിൽ കേരളത്തിലെ സർക്കാർ ജീവനക്കാർ വിരമിച്ച് പടിയിറങ്ങുമ്പോഴാണ്
60 വയസ് പൂർത്തിയാക്കി ഐഎഎസ് പദവിയിൽ നിന്ന് വിരമിക്കുന്ന ഇത്തരത്തിലുള്ള 20 ഓളം ഉദ്യോഗസ്ഥർ ഇന്ന് ഏറ്റവും ഉന്നത പദവിയിലിരുന്ന് സ്വന്തം സ്ഥാനം ഉറപ്പിക്കാൻ എന്തും ചെയ്യുന്ന അവസ്ഥയിലെത്തിയത്.
73 വയസ്സുകഴിഞ്ഞ
കെ ജയകുമാർ ചീഫ് സെക്രട്ടറി തസ്തികയിൽ നിന്നും വിരമിച്ചിട്ട് 13 വർഷം കഴിഞ്ഞിട്ട് ഇപ്പോഴും ഐഎംജി ഡയറക്ടായി ജോലി ചെയ്യുന്നു എന്നുള്ളത് ഇവിടത്തെ യുവജന സംഘടനകൾ പോലും കാണുന്നില്ല.
വിരമിച്ചഉദ്യോഗസ്ഥർക്കും താൽക്കാലിക , കരാർ ജീവനക്കാർക്കുമായിട്ടാണ് ഇന്ന് സംസ്ഥാന സിവിൽ സർവീസ് മാറിയിട്ടുള്ളത്. എല്ലാ വകുപ്പുകളിലും പല പല കാരണങ്ങൾ പറഞ്ഞു നിരവധി സ്ഥിരം തസ്തികളാണ് ഓരോ ദിവസവും ഇല്ലായ്മ ചെയ്തു വരുന്നത്. ടൈപിസ്റ്റ് , ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിൽ ഇനി PSC നിയമനമില്ല പകരം താൽകാലിക നിയമനം എന്ന ഉത്തരവിറക്കി,
പിഎസ്സി യ്ക്ക് വിടാത്ത തസ്തികളിൽ താൽകാലിക നിയമനം നടത്താൻ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനുള്ള അധികാരം എടുത്ത് മാറ്റിയ ഉത്തരവും കഴിഞ്ഞ ദിവസമിറങ്ങി
ഇതെല്ലാം അനധികൃതസ്വത്ത് സമ്പാദത്തിന് സിബിഐ അന്വേഷിക്കണമെന്നഹൈക്കോടതി കണ്ടത്തിയ മഹാൻ്റെ ആശീർവാദത്തിലാണ് നടക്കുന്നത്. പുതിയ തസ്തികൾക്ക് നിലവിലുള്ള തസ്തികളിൽ നിന്നും വ്യത്യസ്തമായി പേര് കൽപ്പിച്ചു നൽകുകയും അത് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക നിയമനങ്ങളായി മാറ്റുകയും ചെയ്യുന്ന നവലിബറൽ ആശയങ്ങൾ, അതിനെ എതിർക്കുന്നു എന്ന് പറയുന്നവർ തന്നെ നടത്തിവരുന്നു എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
ഇതൊക്കെ ഭംഗിയായി നടത്തി കൊടുക്കുന്നതും ഇത്തരത്തിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ ഒരു പട തന്നെയാണ്.
നിലവിൽ പെൻഷൻ വാങ്ങുന്നവർ ഒരു തസ്തികയിൽ ജോലി ചെയ്താൽ നൽകുന്ന ശമ്പളം, പെൻഷൻ കഴിച്ചുള്ള തുക മാത്രമേ നൽകാവൂ എന്ന നിയമം നിലനിൽക്കെ അത് മറികടന്നു കൊണ്ട് ഇത്തരത്തിൽ ശമ്പളം നൽകുമ്പോഴാണ്
100 രൂപയെങ്കിലും ശമ്പള വർദ്ധന വരുത്തണമെന്ന ആശമാരുടെ ആവശ്യത്തേയും അങ്കണവാടി ജീവനക്കാരടക്കം സമരം ചെയ്യുന്നവരുടെ ആവശ്യത്തെയും പുച്ഛിച്ച് തള്ളുന്നത്.
സിവിൽ സർവീസ് മേഖലയെ അനാകർഷകമാക്കി സിവിൽ സർവീസിൻ്റെ സ്വീകാര്യത നഷ്ട്ടപെടുത്താനുള്ള ഗൂഢനീക്കങ്ങൾക്ക് പിൻതുണ നൽകുന്ന വിരമിച്ച ഉദ്യോഗസ്ഥന്മാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടി ഉണ്ടായില്ലെങ്കിൽ ഈ നാടിൻ്റെ തൊഴിൽ മേഖലയും സാമ്പത്തിക സ്ഥിതിയും പൂർണ്ണ പരാജയത്തിലേക്ക് കൂപ്പ് കുത്തുക തന്നെ ചെയ്യും.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.