കോട്ടയം പേരൂർ പൂവത്തുംമൂട് അധ്യാപികയെ സ്‌കൂളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് വേട്ടറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
പലചരക്ക് വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാടുകൾ ; 66 ഗ്രാം ഹെറോയിനുമായി 52കാരി പിടിയിൽ
മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കൊച്ചുമോൻ വീണ്ടും മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിംങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ 10 മണിയോടെ സ്‌കൂളിൽ എത്തിയ കൊച്ചുമോൻ, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് സോണിയയുടെ കഴുത്തിൽ കുത്തുവാൻ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഡോണിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.