വനിതകളുടെ സാമ്പത്തിക- സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുളക്കട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി എസിന്റെ 27-ാം വാർഷിക പരിപാടിയുടെ ഉദ്ഘാടനം മാവടി ഐശ്വര്യ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാനകേരളവുമായി ബന്ധപെട്ട തൊഴിൽ പദ്ധതികളിൽ കുടുംബശ്രീയും പങ്കാളികളാണ്. കുളക്കട പഞ്ചായത്തിൽ കുടുംബശ്രീ മുഖേന കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കും. ഭക്ഷ്യ ഉല്പാദനം ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളും വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷി രീതികൾക്കായി പദ്ധതിയും തയ്യാറാക്കണം. കുളക്കട പഞ്ചായത്തിൽ പാഷൻ ഫ്രൂട്ട്, അലങ്കാര ചെടികൾ എന്നിവയുടെ കൃഷിക്കുള്ള സാധ്യത പരിശോധിക്കണം. മയക്കുമരുന്ന്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീ വിപുലീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും; മന്ത്രി മുഹമ്മദ് റിയാസ്



ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട… അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും; കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.