കേരളത്തിൽ നാളെ മുതൽ തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയും ന്യൂനമർദവും തുലാവർഷത്തോടൊപ്പം എത്തുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, തൃശൂർ, എറണാകുളം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളികളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും തൃശൂർ, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിനു മുകളിൽ ഒരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത ദിവസം ന്യൂനമർദ്ദമായി മാറുമെന്നാണ് കരുതുന്നത്. സാധാരണ തുലാ വർഷത്തിൽ അതി ശക്തമായ മഴ ലഭിക്കുന്ന ഇടങ്ങൾ ആണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകൾ. ഇത്തവണയും ഇവിടെ ഇത് ആവർത്തിക്കുമെന്നാണ് കരുതുന്നത്. മധ്യ-തെക്കൻ ജില്ലകളിൽ ആണ് തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കാറുള്ളത്.
തുടർച്ചയായി ഉണ്ടായ ചക്രവാതി ചുഴി കാരണം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ ലഭിച്ചിരുന്നു. ഒന്നിന് പിറകെ ഒന്നായി ചക്രവാത ചുഴി രൂപപ്പെടുകയും പെട്ടെന്ന് ദുർബലമാകുകയും ചെയ്യുന്ന അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ ആണ് തുലാവർഷം എത്തുന്നത്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ 0.7 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ തീരങ്ങളിൽ 1.0 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് മുതൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 19 വരെയാണ് വിലക്കുള്ളത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 17, 19 തീയതികളിൽ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.



ശബരിമലയിലെ കണക്കെടുപ്പ് ; അമിക്കസ് ക്യൂറി പമ്പയിൽ എത്തി
മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; നാലു പേർ പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.