സ്വകാര്യ ആർ ഒ പ്ലാൻ്റുകൾക്കു ലൈസൻസ് ഏർപ്പെടുത്തണം; അമ്പലപ്പുഴ താലൂക്ക് വികസനസമിതി

ജലവിതരണം നടത്തുന്ന സ്വകാര്യ ആർ ‌ഒ പ്ലാൻ്റുകൾക്കു ലൈസൻസ് ഏർപ്പെടുത്തണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസനസമിതി. അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ തഹസില്‍ദാര്‍ എസ്. അൻവർ അധ്യക്ഷത വഹിച്ചു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മതിൽ പുനർ നിർമ്മിക്കാന്‍ നടപടി സ്വീകരിക്കണം, മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ റോഡ് അറ്റകുറ്റപ്പണി നടത്തണം, രൂക്ഷമായി തുടരുന്ന നായശല്യം പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ നടപടി സ്വീകരിക്കണം തുടങ്ങിയ അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ഓണത്തോടനുബന്ധിച്ച് കരിഞ്ചന്തയും പുഴ്ത്തിവെപ്പും നടക്കാനിടയുള്ളതിനാല്‍ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാന്‍ നടപടി സ്വീകരിക്കണനമെന്നും എല്ലാ മൂന്നാമത്തെ ശനിയാഴ്ച്ചയും ശുചീകരണ ദിനമായി ആചരിക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

യോഗത്തിൽ പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ, പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി. ജി സൈറസ്, സി പി ജോസഫ്, അഡ്വ. സനൽകുമാർ, ജി സഞ്ജീവ് ഭട്ട്, ഷാജി വാണിയപുരക്കൽ, റോയ് പി. തിയോച്ചൻ, നിസാർ അഹമ്മദ്, എസ്. എ‌. അബ്ദുൽ സലാം ലബ്ബ, പി. ജെ. കുര്യൻ തുടങ്ങിയവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *