ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം, ഒന്ന് വന്ന് നോക്കണേ; പാഞ്ഞെത്തിയ പൊലീസ് ജീവൻ രക്ഷകരായി

കൊച്ചി: ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നു, അവിടെ ആരോ കയറിയിട്ടുണ്ട്. അങ്ങനെയാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് പെട്ടെന്നൊരു ഫോൺ സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ പാഞ്ഞെത്തിയ പോലീസ് ഉദ്യോ​ഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. വീടിനുള്ളിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കുടുംബനാഥൻ.
പോലീസ് ഉദ്യോ​ഗസ്ഥരുടെ സമയോജിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു ജീവൻ. ഇതുസബന്ധിച്ച് കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് ലഭിച്ചു. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടു, അവിടെ ആരോ കയറിയിട്ടുണ്ട്. പരിസരവാസികളാണ് വിവരം വിളിച്ചു അറിയിച്ചത്. എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശവും നൽകി. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി.
അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നതും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. ഉടൻ തന്നെ മതിൽ ചാടി കടന്ന് പോലീസ് വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിലിലൂടെ അകത്ത് കയറിയ പോലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്.
അയാൾ പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പോലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു. കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞു.
ഇതനുസരിച്ച്, പോലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങിയി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പി ആർ ഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പോലീസ് അയാളുടെ വീട്ടുകാരെ വിവരമറിയിച്ചു. ബന്ധുക്കളെത്തുന്ന വരെ പോലീസ് സംഘം ആശുപത്രിയിൽ തുടർന്നു. ആത്മാർഥമായി കർത്തവ്യ നിർവഹണം നടത്തിയ സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *