ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയിൽ തമിഴ്നാട്ടിൽ അദാനിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ദുപേഷ് ബാഗേൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ മകന് എതിരായ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡിന് പിന്നാലെ എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഈ വർഷം മാർച്ചിൽ ഭൂപേഷിന്റെ മകനായ ചൈതന്യ ബാഗേലിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജൻസി സമാനമായ റെയ്ഡ് നടത്തിയിരുന്നു.
മദ്യ കുംഭകോണ കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി നേരത്തെ പറഞ്ഞിരുന്നു. ഛത്തീസ്ഗഢ് മദ്യ അഴിമതി സംസ്ഥാന ഗജനാവിൽ വലിയ നഷ്ടമുണ്ടാക്കിയിരുന്നു. 2,100 കോടി രൂപയുടെ വരുമാനം മദ്യ സിൻഡിക്കേറ്റിന് ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മഹാദേവ് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ



കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ വിജയ് സന്ദർശിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.