മാവൂർ: കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരൻ ആണ് അവകാശപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന തുടരും. കോഴിക്കോട് മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ പ്രതികരിച്ചതിന് പിന്നാലെ വലിയ രീതിയിലെ ആശങ്കയാണ് മേഖലയിലുള്ളത്.
സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പൊലീസും പരിശോധന നടത്തി. മാവൂർ എളമരം കടവിനോട് ചേർന്ന് ഗ്രാസിം മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച ഭാഗത്തേക്കാണ് വന്യജീവി ഓടിയത്.
ഇന്നലെ രാത്രി ഒൻപതരയോടെ പെരുവയൽ സ്വദേശിയാണ് വന്യജീവിയെ കണ്ടത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് വിശദമായ പരിശോധന നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.