കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ മധ്യപ്രദേശ് ഹൈക്കോടതി. കേസെടുക്കാനാണ് കോടതി ഉത്തരവ്. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
വൻ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്യാൻ ഇന്ന് സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചു.
ഒരു പൊതുപരിപാടിയിലാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയാണ് എന്ന വിവാദ പരാമർശം നടത്തിയായിരുന്നു അധിക്ഷേപം.
കേരളത്തിലെ എസ്.ഐ.ആർ സമയപരിധി 2 ദിവസത്തേക്ക് കൂടി നീട്ടി
നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള് അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയുംചെയ്തിരുന്നു.
എന്നാൽ മന്ത്രിക്കെതിരെ വിവിധ കോണുകളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. മന്ത്രിയെ പുറത്താക്കണമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അടക്കം ആവശ്യപ്പെട്ടിന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.