ഇനി ഇസ്രയേൽ ആക്രമിക്കില്ല; ഇരുവരും ധാരണ ലംഘിച്ചു; വെടിനിർത്താൻ തീരുമാനമായ ശേഷം ഇറാനെ കയ്യിലുള്ള ആയുധമെല്ലാം എടുത്ത് ടെൽ അവീവ് ആക്രമിച്ചതായി ട്രംപ്

വെടിനിർത്തൽ ധാരണ ധാരണ ഇസ്രയേലും ഇറാനും ഒരു പോലെ ലംഘിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും മനപ്പൂർവമാണോ കരാർ ലംഘിച്ചതെന്ന് തനിക്കറിയില്ലെന്ന് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ട്രംപ് വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം. ഇസ്രയേൽ ഇറാനെ ഇനി ആക്രമിക്കിലെന്നും ട്രംപ് അറിയിച്ചു.

വെടിനിർത്തൽ ലംഘിച്ച ഇസ്രായേലിന്‍റെ നടപടിയിൽ ട്രംപ് കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ വിമാനങ്ങളെ തിരികെ വിളിക്കാൻ താൻ ടെൽ അവീവിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. വെടിനിർത്തൽ നിലവിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയൻ ആണവ പദ്ധതിയിൽ യുഎസ് പ്രസിഡന്റ് കർശനമ നിലപാട് ആവർത്തിച്ചു. ടെഹ്‌റാൻ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങൾ പുനർനിർമ്മിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ആക്രമണം റദ്ദാക്കാൻ കഴിയില്ലെന്നും ഇറാൻ വെടിനിർത്തൽ ലംഘിച്ചതിനാൽ എന്തെങ്കിലും പ്രതികരണം ആവശ്യമാണെന്നും നെതന്യാഹു യുഎസ് പ്രസിഡന്റിനോട് പറഞ്ഞു. എന്നാൽ ആക്രമണം നിർത്താൽ ട്രംപ് നിർദശിക്കുകയായിരുന്നു

‘നിങ്ങൾക്ക് വെടിനിർത്താൻ 12 മണിക്കൂർ ഉണ്ടെന്ന് ഞാൻ പറയുമ്പോൾ, നിങ്ങൾ ആദ്യത്തെ മണിക്കൂറിൽ തന്നെ നിങ്ങളുടെ കയ്യിലുള്ള ബോംബുകൾ എല്ലാം അവരുടെ മേൽ ഇടുകയല്ല വേണ്ടത്. ഞാൻ ഇതുവരെ കാണാത്ത രീതിയിൽ ലോഡ് കണക്കിന് ബോംബുകളാണ് ഇസ്രായേൽ, ഇറാനിൽ ഇട്ടത്. രണ്ട് രാജ്യങ്ങളും അടിസ്ഥാനപരമായി, എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത വിധം വളരെക്കാലമായി കഠിനമായി പരസ്പരം പോരടിക്കുകയാണ് ” -ട്രംപ് പറഞ്ഞു.

ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും നിർത്തുമെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇരു രാജ്യങ്ങളും കരാർ ലംഘിക്കരുതെന്നും ട്രംപ് ആ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെടിനിര്‍ത്തലിന്‍റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും പരസ്പരം ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇസ്രായേൽ ടെഹ്റാനിൽ നടത്തിയ വ്യാപക വ്യോമാക്രമണം നടത്തിയപ്പോൾ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ തിരിച്ചടിച്ചു.

ഇതിനിടയിൽ ഇറാൻ ധാരണ ലംഘിച്ച് ആക്രമിച്ചുവെന്ന ആരോപണവുമായി ഇസ്രയേൽ രംഗത്ത് വന്നു. തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും പ്രതികരിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതവും തെളിവില്ലാത്തതുമാണെന്ന് ടെഹ്റാൻ വ്യക്തമാക്കി. തങ്ങളെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

വീണ്ടും സംഘർഷത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്നലെ ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൽ കടുത്ത ആക്രമണം നടത്തിയ ശേഷമാണ് വെടിനിർത്തൽ അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളും നടത്തിയ മധ്യസ്ഥ ശ്രമത്തിലാണ് വെടിനിർത്തലിന് ധാരണയായത് എന്നാണ് റിപ്പോർട്ടുകൾ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *