ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ വിദ്യാർഥി പേയിങ് ഗസ്റ്റായി താമസിക്കുന്ന ഹോസ്റ്റലിന്റെ ഉടമ മുഹമ്മദ് അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോളദേവനഹള്ളിയിൽ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടി.
വിജയ് യുടെ വീട്ടിൽ ഗുരുതര സുരക്ഷാ വീഴ്ച്ച ; വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് അതിക്രമിച്ചു കയറി
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അർധരാത്രി പെൺകുട്ടിയുടെ മുറിയിലെത്തിയ അഷ്റഫ് വിദ്യാർഥിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി നിർമാണം നടക്കുന്ന മറ്റൊരു ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പത്തുദിവസം മുമ്പാണ് പെൺകുട്ടി ഈ ഹോസ്റ്റിലിലേക്ക് താമസം മാറിയത്. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ അഷ്റഫ്. ബംഗളൂരുവിലെ മറ്റൊരു ഹോസ്റ്റലിൽ ഹോസ്റ്റൽ ഉടമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്.
ദിത്വ ചുഴലിക്കാറ്റ് ; ശ്രീലങ്കയിൽ മണ്ണിടിച്ചിലും പ്രളയത്തിലും 123 മരണം



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.