കേരള രാഷ്ട്രീയത്തിൽ കൈവയ്ക്കാൻ മമത; അൻവറിനായി സർവ്വ സജ്ജീകരണമൊരുക്കി ദീദി; തീരുമാനം ഇനി…?

ആർ.രാഹുൽ

നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ  കളത്തിൽ ഇറങ്ങിയാൽ കേരളത്തിൽ തുടക്കം കുറിക്കാൻ പോകുന്നത് പുതിയ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിന്. കേരളത്തിലെ നിലവിലെ രാഷ്ട്രയ സാഹചര്യത്തെ പാർട്ടിയുടെ സർവ്വ സൈനാധിപ മമതാ ബാനർജി അടക്കം ശ്രദ്ധയോടെ വിലയിരുത്തുന്നു എന്നാണ് ദീദിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ NewsEyeയോട് പ്രതികരിച്ചത്. ഇടത്- വലത് വോട്ടുകൾ അൻവറിന് വ്യാപകമായി സമാഹരിക്കാൾ കഴിയും. ഒപ്പം അൻവറിന് മണ്ഡലത്തിൽ ഉള്ള സ്വാധീനവും ടിഎംസിയുടെ വിജയം ഉറപ്പിക്കും എന്ന റിപ്പോർട്ട് ഞങ്ങൾ ചുമതലപ്പെടുത്തിയ ഏജൻസികൾ നൽകിക്കഴിഞ്ഞു എന്നും അവകാശപ്പെടുന്നുണ്ട്.

മെഹുവ മൊയ്ത്ര അടക്കമുള്ള സംഘപരിവാർ വിരുദ്ധമുഖങ്ങൾ കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും. സാക്ഷാൽ ദീദി തന്നെ പ്രചരണത്തിന് എത്താനുള്ള സാധ്യതയും ഉണ്ടെന്ന് മമതാ ബാനർജിയുടെ വിശ്വസ്തൻ വ്യക്തമാക്കുന്നു. കേരളത്തിലെ യുഡിഎഫ് ഉന്നതനായ കോൺഗ്രസ് നേതാവിനെ തന്നെ മമത ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ മനസ് ദീദിയെ ബോധ്യപ്പെടുത്തി എന്ന സൂചനയാണ് തൃണമൂൽ ദേശീയ നേതൃത്വം നൽകുന്നത്.

അൻവർ മത്സര രംഗത്ത് എത്തിയാൽ മുസ്ലീം ലീഗിൻ്റെ അടക്കം പരോക്ഷ പിന്തുണ ലഭിക്കുമെന്നാണ് നിലവിൽ അൻവർ ക്യാംപിൻ്റെ വിലയിരുത്തൽ.ഇതിനെപ്പറ്റിയുള്ള വിശദാംശങ്ങൾ ദേശീയ നേതൃത്വത്തോട് ആരാഞ്ഞപ്പോൾ അൻവർ കളത്തിൽ ഇറങ്ങിയാൽ ലീഗ് നേതൃത്വവുമായി ടിഎംസി ദേശീയ നേതൃത്വം അടക്കം സംസാരിക്കും. അൻവറിൻ്റെ നിലപാട് അനുസരിച്ചായിരിക്കും പാർട്ടിയും അന്തിമ നിലപാട് കൈക്കൊള്ളുന്നത് എന്ന് മമതയുടെ വിശ്വസ്തൻ പറയുന്നു.

അൻവർ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. അങ്ങനെ സംഭവിച്ചാൽ അതിന് വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കാൻ വേണ്ട നടപടികൾ പാർട്ടി ദേശീയ നേതൃത്വം ചെയ്തിട്ടുണ്ട്. കോൺഗ്രസ് ഉന്നതൻ അടക്കം ദീദിയോട് നിലവിലെ സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. ബംഗാളിന് പുറത്ത് അസമിൽ അടക്കം ടിഎംസിക്ക് അനുകൂലമായ സാഹചര്യം ഉണ്ടായപ്പോൾ മുഖം തിരിച്ച മമത ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ തയ്യാറെടുക്കുന്നു എന്നാണ് അവരോട് അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *