കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ നഗരത്തിലെ സ്ഥാപനത്തിൽ നിന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച പറശിനിക്കടവ് സ്വദേശി അറസ്റ്റിൽ ‘പറശിനിക്കടവ് കുഴിച്ചാൽ സ്വദേശി ബോബി എം.സെബാസ്റ്റ്യനെന്നയാളാണ് അറസ്റ്റിലായത്.

മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫെന്ന പേരിൽ ഒരു രോഗിയുടെ അക്കൗണ്ട് നമ്പർ ചേർത്തുള്ള വ്യാജ രസീതുമായാണ് ഇയാൾ പണപിരിവിനായി മന്ത്രിയുടെ പേര് പറഞ്ഞ് വിവിധ ബിസിനസ് സ്ഥാപനങ്ങളെ സമീപിച്ചത്. ഇതേ ആവശ്യത്തിന് കണ്ണൂർ നഗരത്തിലെ സ്കൈ പാലസ് ഉടമയെ ബന്ധപ്പെടുകയും മന്ത്രിയുടെ പേര് പറഞ്ഞ് താൻ പേഴ്സനൽ സ്റ്റാഫ് അംഗമാണെന്ന് പറഞ്ഞ് ഒരു രോഗിയുടെ ചികിത്സാ സഹായമായി കാൽ ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉടമയുടെ നിർദ്ദേശപ്രകാരം മാനേജർ പണം കൈമാറാൻ ഒരുങ്ങുന്നതിനിടെ അക്കൗണ്ട് നമ്പറിൽ സംശയം തോന്നി കണ്ണൂർ ടൗൺ പൊലി സിൽവിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ വ്യക്തമായതിനെ തുടർന്ന് ധർമ്മശാലയിൽ നിന്നാണ് സി.ഐ ബിനുമോഹനും സംഘവും ഇയാളെ പിടികൂടിയത്. കൈയ്യിലുള്ള വ്യാജരസീത് ബുക്ക് പരിശോധിച്ചപ്പോൾ ഇതിന് സമാനമായി ഇയാൾ മറ്റു സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്തതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. വ്യാജ രസീത് അടിച്ചതിനും അനധികൃത പണപ്പിരിവ് നടത്തിയതിനുമാണ് പൊലിസ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *