ചെന്നൈയിൽ ഭാര്യയെയും, മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി ഗൃഹനാഥൻ

ചെന്നൈയിൽ ഭാര്യയെയും, മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി ഭർത്താവ്. കടബാധ്യതയുടെ പേരിൽ 35 വയസുകാരിയായ ഭാര്യയെയും, 14 ഉം,11 ഉം വയസുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തി സ്വയം കഴുത്തറുത്ത്  45കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

വലിയ കടബാധ്യതകൾ താങ്ങാൻ കഴിയാതെയാണ് ഇയാൾ കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത‌തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. കടബാധ്യതകളുള്ളതായി പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് തങ്ങൾക്ക് ലഭിച്ചതായും പോലീസ് പറഞ്ഞു.

ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ മുഖത്ത് പ്ലാസ്റ്റിക് കവറുകൾ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹങ്ങളിൽ മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ഇവ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

സേലം സ്വദേശികളായ കുടുംബം ചെന്നൈയിലാണ് താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് ഇഞ്ചമ്പാക്കത്തെ വീട്ടിലേക്ക് താമസം മാറിയതെന്നും പോലീസ് പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *