പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ച് ആലപ്പുഴ കോടതി. നൂറനാട് ഇടപ്പോൺ ഐരാണിക്കുടി വിഷ്ണു ഭവനിൽ വിപിന്‍(37) ആണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി III ജഡ്ജി ഷുഹൈബ് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചത്.
2011 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് കയറാൻ നിന്ന യുവതിയെ പ്രതി കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
നൂറനാട് സബ്ബ് ഇൻസ്പെക്ടർ പി കെ ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.സി വിധു,എൻ ബി ഷാരി എന്നിവർ ഹാജരായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



തമിഴ്നാട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് മലയാളിയായ നർത്തകി മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.