മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ജില്ലാ. ആശുപത്രിയിൽ അരുംകൊല. ആശുപത്രിക്ക് ഉള്ളിൽ വച്ച് 23കാരിയായ നഴ്സിങ് ട്രെയ്നിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ആശുപത്രിയിൽ നിരവധി പേർ നോക്കിനിൽക്കെയായിരുന്നു സംഭവം ഇടപെടാനും അക്രമിയെ തടയാനും തയാറാവാതെ ക്രൂരത മൊബൈലിൽ പകർത്തുകയായിരുന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പലരും.
കൊലപാതകത്തിന് രക്ഷപ്പെട്ട യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിനുപിന്നിലെ കാരണവും വെളിവായിട്ടില്ല. അക്രമിക്കായി നഗരം മുഴുവൻ തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. അഭിഷേക് കോഷ്തി എന്നയാളാണ് പ്രതിയെന്നും ഇയാൾക്ക് കൊലപ്പെട്ട യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആശുപത്രിയിലുണ്ടായിരുന്നവർ പകർത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം പെൺകുട്ടിയുമായി സംസാരിക്കുന്നതും പിന്നീട് ആക്രമിക്കുന്നതുമാണ ദൃശ്യങ്ങളിലുള്ളത്.
ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം ; മിക്ക പ്രദേശങ്ങളും റെഡ് സോണിൽ


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.