ഹോങ്കോങ്ങിലെ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം ; 44 മരണം

ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 44 പേര്‍ മരിച്ചതായി റിപ്പോർട്ട്‌. ഇരുന്നൂറിലധികം ആളുകളെ കാണാതായതായാണ് വിവരം. തായ് പോ പ്രവിശ്യയിലെ അപാർട്മെന്റ് കെട്ടിടത്തിനാണ് തീപിടിച്ചത്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തീപ്പിടിത്തമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളില്‍ നിന്ന് 900ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. എട്ട് ബ്ലോക്കുകളിലായി 2,000ത്തോളം അപാര്‍ട്ട്‌മെന്റുകളുള്ള വാങ് ഫുക് പാര്‍പ്പിട സമുച്ചയത്തില്‍ നിന്നാണ് തീ പടര്‍ന്നത്. പ്രാദേശിക സമയം ഉച്ചയോടെ പടര്‍ന്ന തീ ഇപ്പോഴും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല.

F

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:50 ഓടെയാണ് സംഭവങ്ങളുടെ തുടക്കം, 32 നിലകളുള്ള ടവറുകളിലായി ഏകദേശം 2,000 യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന എട്ട് നില കെട്ടിടത്തിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം അപ്പോൾ വ്യക്തമല്ലായിരുന്നു.

പിന്നീടാണ് കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ഉപയോഗിച്ച  മുള സ്കാർഫോൾഡിംഗ് ആണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ തീപിടിത്ത മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് നിർമ്മാണം നടത്തിയതിനു മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *