കോഴിക്കോട് നഗരത്തിൽ ഇതര സംസ്ഥാന യുവാക്കൾ താമസിക്കുന്ന വീട്ടിൽ നിന്നും വൻ കഞ്ചാവ് വേട്ട. 21.200 കിലോഗ്രാം കഞ്ചാവ് പിടികൂടി. എരഞ്ഞിപ്പാലം- കാരപ്പറമ്പ് ചക്കിട്ട ഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ നിന്നാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.
സംഭവത്തിൽ ഒഡിഷ സ്വദേശികളായ മധു സ്വൈൻ(29) , സിലു സേദി(26) എന്നിവരെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തും സംഘവും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നവരാണ് ഇവർ.
കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇതര സംസ്ഥാന യുവാക്കൾ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിലെ കഞ്ചാവ് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു


വ്യാജ പാന്‍ കാര്‍ഡുകള്‍ തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 27 കോടി രൂപ; അസം സ്വദേശി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.