ചെന്നൈ ദേശീയപാതയിൽ വൻ കവർച്ച ; ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 10 കോടിയുടെ സ്വർണ്ണം കവർന്നു

തമിഴ്നാട്ടിൽ ജ്വല്ലറിയിലേക്ക് സ്വർണ്ണവുമായി പോയ മാനേജര്‍ ഉള്‍പ്പെടുന്ന സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 10 കോടി വിലവരുന്ന 1250 പവന്റെ സ്വർണ്ണം കവര്‍ന്ന് മോഷ്ടാക്കള്‍. ചെന്നൈയിലെ ആര്‍കെ ജ്വല്ലറിയിലെ ജീവനക്കാരാണ് ആക്രമത്തിനിരയായത്. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ എത്തിച്ച് നൽകിവരുന്ന സ്ഥാപനമാണ് ആര്‍കെ ജ്വല്ലറി.

ഓര്‍ഡര്‍ അനുസരിച്ചുള്ള ആഭരണങ്ങള്‍ മറ്റു ജ്വല്ലറികളിലെത്തിച്ചു ബാക്കി സ്വർണ്ണവുമായി മടങ്ങുംവഴിയാണ് ആക്രമണം ഉണ്ടായത്. ഡിണ്ടിഗലിൽ സ്വർണ്ണം എത്തിച്ച് മടങ്ങും വഴി  അജ്ഞാതസംഘം കാറിലെത്തുകയും മുളുകുപൊടിയെറിഞ്ഞ് ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.

ശേഷം സ്വര്‍ണവുമായി സംഘം കടന്നുകളയുകയും ചെയ്തു. തിരുച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. ഉടനടി മാനേജര്‍ സമയപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *