മിമിക്രി കലാകാരനും സിനിമ സീരിയല്‍ നടനുമായ സുരേഷ് കൃഷ്ണ അന്തരിച്ചു

രാമപുരം: മിമിക്രി കലാകാരനും സിനിമ സീരിയല്‍ നടനുമായ രാമപുരം വെട്ടത്തുകുന്നേല്‍ സുരേഷ് കൃഷ്ണ (53) അന്തരിച്ചു. പിറവത്തെ വീട്ടിൽ വച്ച്‌ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ അന്ത്യം. സംസ്‌കാരം തിങ്കൾ പകൽ രണ്ടിന് പിറവം പൊതുശ്മശാനത്തില്‍.

മൂന്ന് പതിറ്റാണ്ടായി മിമിക്രി വേദികളില്‍ നിറഞ്ഞ് നിന്ന കലാകാരനായിരുന്നു സുരേഷ് കൃഷ്ണ. കൊച്ചി കേന്ദ്രമായി സ്വന്തമായി ഒരു ട്രൂപ്പും ഇദ്ദേഹം നടത്തിയിരുന്നു. മെഗാ ഷോകളും സ്റ്റേജ് ഷോ കളിലൂടെയും പ്രശസ്തനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം സുരേഷ് കൃഷ്ണ നല്ല രീതിയിൽ അവതരിപ്പിച്ചിരുന്നു.

കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാരഡി ഗാനങ്ങള്‍ പാടി അഭിനയിക്കുന്നതില്‍ ഏറെ ശ്രദ്ധേയനായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടു. എബിസിഡി എന്ന മലയാളം സിനിമയിലെ പത്ര പ്രവര്‍ത്തകന്റെ വേഷം ശ്രദ്ധേയമായി.

അടുത്തകാലത്താണ് പിറവത്ത് വാടകയ്ക്ക് വീട്ടിലേയ്ക്ക് കുടുംബ സമേതം താമസം ആരംഭിച്ചത്. പരേതനായ ബാലന്‍, ഓമന ദമ്പതിമാരുടെ മകനാണ്. ഭാര്യ: ദീപ (പിറവം കവളുംപറമ്പില്‍ കുടുംബാംഗം). മക്കൾ: ദേവ നന്ദ (ജര്‍മ്മനിയില്‍ നേഴ്‌സിംങ് വിദ്യാര്‍ഥി), ദേവ കൃഷ്ണ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *