വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി.ആർ അനിൽ. 349 രൂപയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് പൊതുമാർക്കറ്റിൽ വില കുറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
529 രൂപ പൊതു മാർക്കറ്റിൽ വിലയുള്ള കേര വെളിച്ചെണ്ണ 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വില്പന ആരംഭിച്ചിട്ടുണ്ട്. ഓണം അടുക്കുമ്പോൾ വില ഇനിയും കുറയും എന്നാണ് മന്ത്രി പറയുന്നത്.
സപ്ലൈകോ ഓണചന്ത 25ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത് . 26 മുതൽ സപ്ലൈകോ മൊബൈൽ ഔട്ട്‌ലറ്റുകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും. 292 ഇനം സാധനങ്ങൾ വില കുറച്ച് ഓഫറുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി
250 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി ലഭ്യമാക്കും. 50 ലക്ഷത്തിൽ അധികം കുടുംബങ്ങൾക്ക് ഇത് സഹായകമാവും. ഓണത്തിന് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടുതൽ അരി വിതരണം ചെയ്യുമെന്ന് മന്ത്രി .
മുൻഗണന വിഭാഗത്തിലെ ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണകിറ്റ് സൗജന്യമായി നൽകുമെന്നും, റേഷൻ വ്യാപാരികളുടെ പ്രായപരിധി 70 വയസാക്കാനുള്ള നിർദ്ദേശം തൽക്കാലം സ്റ്റേ ചെയ്തതായും മന്ത്രി അറിയിച്ചു.



സിനിമാ സെറ്റിലെ നടന്റെ ലഹരി ഉപയോഗം: വിന്‍സിയില്‍ നിന്നും എക്സൈസ് വിവരങ്ങള്‍ തേടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.