സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കമന്റുമായി നടൻ ബൈജു സന്തോഷ്.ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമത്തിൽ ഇപ്പോഴും സജീവമാണ്. പരിപാടിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. അതിനിടയിൽ, എന്തുകൊണ്ടാണ് മോഹൻലാലിനെ നായകനാക്കാത്തത് എന്ന ചോദ്യത്തിന് അടൂർ പണ്ട് പറഞ്ഞ ഉത്തരം ഇപ്പോൾ വൈറലാണ്.
മോഹൻലാൽ നല്ലവനായ റൗഡിയാണെന്നും അത് തനിക്ക് പറ്റില്ലെന്നുമായിരുന്നു അടൂരിന്‍റെ മറിപടി. ‘എന്നെപ്പറ്റി ആദ്യമായി പറഞ്ഞ.., അല്ല മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി,’ എന്നായിരുന്നു മോഹൻലാൽ ആദരമേറ്റ് വാങ്ങിക്കൊണ്ട് പറഞ്ഞത്.
ഇപ്പോഴത്തെ ചടങ്ങിൽ മോഹൻലാൽ അടൂരിന് നന്ദി പറയുന്ന വിഡിയോയും അടൂരിന്‍റെ പഴയ വിഡിയോയും ചേർത്ത് നെറ്റിസൺസ് പ്രചരിപ്പിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു വിഡിയോക്ക് നടൻ ബൈജു സന്തോഷ് നടത്തിയ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്.
മോഹൻലാൽ ചിത്രം ‘ ദൃശ്യം -3 ‘ ൻ്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
അതേസമയം, രണ്ട് ദശാബ്ദത്തിന് മുമ്പ് തനിക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്ന് മോഹൻലാലിനെ സർക്കാർ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 2004ലാണ് അടൂരിന് അവാർഡ് ലഭിച്ചത്. മോഹൻലാലിനെ സർക്കാർ ആദരിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ, മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നല്‍കുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയതലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെയാണ്. അക്കാര്യത്തില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്’ -എന്നായിരുന്നു അടൂർ പറഞ്ഞത്.



കമൽ ഹാസനെതിരെ സിദ്ധരാമയ്യയും; നടൻ്റെ സിനിമ നിരോധിക്കുമെന്ന ഭീഷണി മുഴക്കി കന്നട സംഘടന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.