ന്യൂഡൽഹി: പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ പാർലമെൻ്റ് സമ്മേളിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിനാണ് പാർലമെൻ്റ് വേദിയാകുന്നത്. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി ; ഇറാനിൽ നിന്നുള്ള വിദ്യാർഥി സംഘം ഡൽഹിയിൽ
ചൊവ്വാഴ്ച നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം 16 പ്രതിപക്ഷ കക്ഷികൾ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർജെഡി, സമാജ്‍വാദി പാർട്ടി, ശിവസേന (ഉദ്ധവ്), നാഷണൽ കോൺഫറൻസ്, സിപിഐഎം, മുസ്ലീം ലീഗ്, സിപിഐ, ആർഎസ്പി, വിസികെ, കേരള കോൺഗ്രസ്, എംഡിഎംകെ, സിപിഐ (എംഎൽ) തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിനായി ആവശ്യം ഉയർത്തിയത്. ആം ആദ്മി പാർട്ടി യോഗത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പാർലമെൻ്രറ് സമ്മേളനത്തിനായി പ്രത്യേകം കത്തയച്ചു. അതേസമയം ആവശ്യത്തിൽ നിന്ന് എൻസിപി ശരദ് പവാർ വിഭാഗം വിട്ടുനിന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.