ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം; ഭാവിയില്‍ നിങ്ങളെ കോടീശ്വരനാക്കും

മുംബൈ: റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാടി നിൽക്കുകയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളിലാണ് നിക്ഷേപകരുടെ പ്രതീക്ഷ. വിപണിയിൽ ചാഞ്ചാട്ടം ദൃശ്യമാണെങ്കിൽ ഏറ്റവും നല്ല നിക്ഷേപ മാർഗമായി വിദഗ്ധർ നിർദേശിക്കുന്നത് എസ്ഐപിയാണ്.

ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാൽ 26 വർഷത്തിനുള്ളിൽ കോടീശ്വരനാകാൻ കഴിയുമെന്ന് വിപണി വിദഗ്ധർ അവകാശപ്പെടുന്നു. ദീർഘകാല എസ്ഐപി നിക്ഷേപങ്ങൾക്ക് ശരാശരി 12 ശതമാനം റിട്ടേൺ ലഭിക്കുമെന്ന് കരുതുക. 2025 മുതൽ 26 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാൻ തുടങ്ങിയാൽ, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ പലിശ മാത്രം 91.96 ലക്ഷം രൂപ ആയിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

നിക്ഷേപിച്ച 15.6 ലക്ഷം രൂപയും 91.96 ലക്ഷം രൂപയും ചേർത്താൽ 2051ൽ 1.07 കോടി രൂപ ലഭിക്കും.15.6 ലക്ഷം രൂപ ഒറ്റയടിക്ക് നിക്ഷേപിക്കുകയാണെങ്കിൽ, 2051ൽ മൊത്തം സമ്പത്ത് 2.97 കോടി രൂപയാകും. 12 ശതമാനം വാർഷിക പലിശ അനുസരിച്ചാണ് ഇത്രയും വലിയ തുക ലഭിക്കുക. എന്നാൽ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകൾ എസ്‌ഐപി നിക്ഷേപത്തെയും സ്വാധീനിക്കും.

വീഡിയോ കാണാം:

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *