കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. ശ്രീസ്ഥ സ്വദേശി ധനഞ്ജയ (30) ആണ് മക്കളായ ധ്യാൻ (5) , ദേവിക(6) എന്നിവരുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂവരേയും കണ്ണൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ദേവികയുടെയും അമ്മയുടെയും നില മെച്ചപ്പെട്ടു. എന്നാൽ, ധ്യാൻ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. ഭർതൃമാതാവുമായി ധനജയയ്ക്ക് നേരത്തെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ യുവതിയും വീട്ടുകാരും പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയും വീട്ടിൽ തർക്കങ്ങളുണ്ടായതിന് പിന്നാലെയാണ് ഇവർ കുട്ടികളുമായി കിണറ്റിൽ ചാടിയത്. രാവിലെ 11:30 ഓടെ മക്കളുടെ കരച്ചിൽ കേട്ട് ഭർത്താവ് ധനേഷ് ഓടിയെത്തുകയായിരുന്നു. നാട്ടുകാരും പിന്നീട് ഫയർഫോഴ്സും ചേർന്നാണ് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
പാലിയേക്കരയിലെ സൗജന്യ സർവീസുകൾ നിർത്തലാക്കി ടോൾ കമ്പനി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.