“സതീശൻ ഏകാധിപതിയെ പോലെ പെരുമാറുന്നു”; കോൺഗ്രസ് നേതാക്കൾക്ക് ധിക്കാരവും തൻപോരിമയുമെന്ന് ലീഗ്; അൻവറിനും രാഹുലിനും നേതൃയോഗത്തിൽ വിമർശനം

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. ഇന്ന് ചേർന്ന ലീഗ് നേതൃയോഗത്തിലാണ് യോഗത്തിലാണ് കെഎം ഷാജി, എംകെ മുനീർ അടക്കമുള്ള മുതിർന്ന നേതാക്കൾ വിമർശനം ഉന്നയിച്ചത്. വിമർശനങ്ങളെ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ശരിവച്ചു. അൻവർ വിഷയം വഷളാക്കിയത് വിഡി സതീശനാണ്. പ്രതിപക്ഷ നേതാവ് പലപ്പോഴും എകാധിപതിയേപ്പോലെ പെരുമാറുന്നു.

സതീശൻ്റെ പിടിവാശിയാണ് യുഡിഎഫിന് ലഭിക്കേണ്ട ഒരു വളരെ വലിയ വിജയത്തെ ഇല്ലാതാക്കിയെന്നുമായിരുന്നു പ്രധാന വിമർശനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് വലുത്. അതിന് വേണ്ട യുക്തി സഹജമായ ഒരു തീരുമാനമാണ് ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. നിലമ്പൂരിൽ യുഡിഎഫ് തന്നെ വിജയിക്കും എന്നും ലീഗ് വിലയിരുത്തി. മുന്നണിയിൽ മുമ്പെങ്ങുമില്ലാത്ത രീതിയിൽ പാർട്ടി അവഗണ നേരിടുന്നതായും യോഗത്തിൽ വിമർശനമുയർന്നു. ഇങ്ങനെയായാൽ പാർട്ടിക്ക്റെ വേ വഴി നോക്കേണ്ടി വരുമെന്നും ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനം.

അൻവറിനെ മയപ്പെടുത്താൻ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഇടപ്പെട്ടു. എന്നാൽ അതിനെയെല്ലാം അട്ടിമറിക്കുന്ന നീക്കമാണ് പ്രതിക്ഷ നേതാവ് വിഡി സതീശൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്. കോൺഗ്രസ് നേതാക്കൾക്ക് അഹങ്കാരവും ധിക്കാരവും തൻപോരിമയുമാണ് എന്ന വിമർശനവും ഉയർന്നു. ഹൈക്കമാൻഡിനെ വിവരം അറിയിക്കാനാണ് തീരുമാനം. ലീഗിൻ്റെ വിലയിരുത്തൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിക്കാനാണ് തീരുമാനമെന്നും ലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിനേയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനേയും യോഗം വിമർശിച്ചു. യുഡിഎഫിൽ കോൺഗ്രസിൻ്റെ സീറ്റാണ് നിലമ്പൂർ. അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടത് അവരുടെ കാര്യമാണ്. വിഎസ് ജോയിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുന്നണിയുടെ ഭാഗം പോലും അല്ലാതിരുന്ന അൻവർ കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപ്പെട്ടു. വാർത്താസമ്മേളനം നടത്തി അൻവർ യുഡിഎഫിനെ വിമർശിച്ചുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

എന്നാൽ അതിന് മറുപടിയായി കോൺഗ്രസ് നേതാക്കളും മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായപ്രകടനം നടത്തി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നുമാണ് വിമർശനം. അർധരാത്രിയിൽ അൻവറുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പോയത് മുന്നണിക്ക് നാണക്കേടുണ്ടാക്കി. എതിരാളികകൾക്ക് അടിക്കാൻ വടി അങ്ങോട്ട് കൊണ്ട്ച്ചെന്ന് കൊടുത്ത പോലായി അതെന്നും ലീഗ് യോഗത്തിൽ വിമർശനം ഉയർന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *