കേരളത്തിലെ സംസ്ഥാനത്തെ വിവിധ മോട്ടോർ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം ഓഫീസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിട്ടിരിക്കുന്ന നടത്തിയത്.
11 ഏജന്റുമാരിൽ നിന്നായി പരിശോധനക്കിടെ 1,40,1760 രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. 21 എംവിഡി ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി മാത്രം ഏഴു ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ് എന്നിങ്ങനെ ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും ഇടനിലക്കാര്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.
അപേക്ഷകരിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഏജന്റുമാരും പണം വാങ്ങി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരും
നിലമ്പൂര്‍ ജോയിൻ്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. പുറത്തേക്കെറിഞ്ഞ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥർ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. നോട്ടുകള്‍ പുറത്തേക്കെറിഞ്ഞ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 49,300 രൂപയാണ് ഓഫീസിന്റെ കെട്ടിട വളപ്പില്‍ നിന്ന് കണ്ടെടുത്തത്.


സ്വർണ്ണക്കൊള്ള ; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.