നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയക്കും, രാഹുലിനും ആശ്വാസമായി കോടതി വിധി. ഇരുവർക്കുമെതിരായ ഇ.ഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസായതിനാൽ പി.എം.എൽ.എ ആക്ട് പ്രകാരം ഇ.ഡി കുറ്റപത്രം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
ഏഷ്യ കപ്പ് ടി20യിൽ ഇന്ത്യ ഫൈനലിൽ
ഇ.ഡി കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രോസിക്യൂഷൻ പരാതി, ഡോ. സുബ്രഹ്മണ്യൻ സ്വാമി എന്ന പൊതു വ്യക്തി സമർപ്പിച്ച സി.ആർ.പി.സി സെക്ഷൻ 200 പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്, മറിച്ച് ഒരു എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ളതല്ല.
അതിനാൽ തന്നെ ഈ പരാതിയുടെ അന്വേഷണം നിയമപ്രകാരം അനുവദനീയമല്ല എന്നാണ് കോടതി വിധി. “കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവും തുടർന്നുള്ള പ്രോസിക്യൂഷൻ പരാതിയും എഫ്ഐആറിന്റെ അഭാവത്തിൽ നിലനിൽക്കില്ല” എന്നാണ് ഇ.ഡി കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.
സംസ്ഥാന സ്കൂൾ കായിക മേള ; തിരുവനന്തപുരത്തിന് മുന്നേറ്റം



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.