തൂക്കുകയറിനെ ഭയക്കുന്ന ആളല്ല താണെന്ന് നെന്മാറ കൊലക്കേസ് പ്രതി ചെന്താമര

തനിക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയെ ഭയമില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തയാഴ്ച വിധി പറയാനിരിക്കെയാണ് ചെന്താമരയുടെ പ്രതികരണം. കോടതിയില്‍ ഹാജരാതി തിരികെ കൊണ്ടു പോകും വഴിയാണ് ചെന്താമര മാധ്യമങ്ങളോട് പ്രതികരിച്ചത്. തൂക്കുകയര്‍ കിട്ടുമെന്നുള്‍പ്പെടെ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്നാണ് ചെന്താമര പറഞ്ഞത്.

തന്റെ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ഇനിയും വകവരുത്തുമെന്നാണ് മുന്‍പും മാധ്യമങ്ങളോട് ചെന്താമര പ്രതികരിച്ചിട്ടുളളത്. ഈ വര്‍ഷം ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയല്‍വാസി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വീടിനുമുന്നിലിട്ടാണ് ചെന്താമര വെട്ടിക്കൊന്നത്. സുധാകരനെ ആക്രമിക്കുന്ന ശബ്ദംകേട്ട് ഓടിവന്ന ലക്ഷ്മിയെയും വെട്ടുകയായിരുന്നു. സുധാകരന്‍ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഭാര്യയും മക്കളും ചെന്താമരയുമായി അകന്നാണ് കഴിയുന്നത്.അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. തന്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന നിഗമനവും അടങ്ങാത്ത പകയുമാണ് 2019 ല്‍ സജിതയെ കൊലപ്പെടുത്തുന്നതിന് കാരണം.പിന്നീട് ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും ഇതാണ് കാണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *