ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന്റെ പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപ് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് നെതന്യാഹുവിന്റെ പുതിയ പോസ്റ്റ്. ജൂത ജനതയുടെ യഥാർത്ഥ സുഹൃത്താണ് ട്രംപ് എന്നാണ് നെതന്യാഹു പുകഴ്ത്തുന്നത്. അതോടൊപ്പം ബാത് യാമിലെ പുതിയ വിനോദ നടപ്പാതയ്ക്ക് നെതന്യാഹു ഡോണൾഡ് ട്രംപിന്റെ പേരും നൽകി.
അതേസമയം, ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തൽ. ഇസ്രയേലിന്റെ ആക്രമണത്തിന് കൃത്യമായ മറുപടി ഉണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിലൂടെ ഇസ്രായേൽ ബന്ധി മോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഖത്തർ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഞായറാഴ്ചയാണ് നടക്കുന്നത്. ചർച്ചയ്ക്ക് പിന്നാലെ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത.



വാൻ ഹായ് കപ്പലിലെ കണ്ടെയിനറുകൾ തെക്കൻ തീരങ്ങളിൽ അടുക്കാൻ സാധ്യത : സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം ഇന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.