കടകംപള്ളി സുരേന്ദ്രനും, ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള പുതിയ ചിത്രങ്ങൾ പുറത്ത്. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് കടകംപള്ളി നിരത്തിയ വാദം പൊളിക്കുന്നവയാണ് പുറത്ത് വന്നിരിക്കുന്ന പുതിയ തെളിവുകൾ . പോറ്റിയുടെ കുടുംബത്തോടൊപ്പം കടകംപള്ളി സുരേന്ദ്രൻ നിൽക്കുന്ന കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മുൻപ് കടകംപള്ളി പറഞ്ഞ വാദങ്ങളാണ് ഇതോടെ തെറ്റാണെന്ന് തെളിയുന്നത്.
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ
ഒരു തവണ മാത്രമാണ് താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുള്ളതെന്നും, പിതാവിന്റെ ചടങ്ങിൽ പങ്കെടുക്കാൻ ആയാണ് അവിടെ പോയതെന്നുമായിരുന്നു കടകംപള്ളി വാദിച്ചിരുന്നത്. അന്ന് തന്നോടൊപ്പം രാജു എബ്രഹാമും ഉണ്ടായിരുന്നുവെന്നും, അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്തു നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അന്ന് മാധ്യമങ്ങൾക്ക് മുന്നിലുള്ള വിശദീകരണം. എന്നാൽ, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പുതിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഈ വാദങ്ങൾക്ക് കനത്ത പ്രതിരോധമാണ് തീർത്തിരിക്കുന്നത്.



‘പൊറോട്ടയും, ബീഫും’ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി എൻ.കെ പ്രേമചന്ദ്രൻ എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.