പഹൽഗാംഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിതിരെ നടത്തിയ പാഠങ്ങൾ ഉൾക്കൊണ്ട് പ്രതിരോധരംഗംനവീകരിക്കാനുളള പദ്ധതികളുമായി ഇന്ത്യ 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. ചാരവിമാനങ്ങൾ, മൈൻവാരി കപ്പലുകൾ, പ്രതിരോധകവച മിസൈലുകൾ, തോക്കുകൾ തുടങ്ങിയവ സംഭരിക്കാനാണ് ഈ തുക വിനിയോഗിക്കാൻ പോകുന്നത്ത് എന്നാണ് റിപ്പോർട്ടുകൾ. കൂടുതലും തദ്ദേശീയമായി നിർമ്മിക്കും. ഇന്ത്യയുമായി പ്രതിരോധരംഗത്ത് സഹക്കുന്ന റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായും കരാർ ഉണ്ടാവും.
സെമി- സബ്‌മേഴ്‌സിബിൾ നിരീക്ഷണ കപ്പൽ, യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കുന്ന 76 എംഎം സൂപ്പർ- റാപ്പിഡ് തോക്കുകൾ, യുദ്ധക്കപ്പലിനെ ശബ്ദ, കാന്തിക, മർദ്ദ വ്യത്യാസം വഴി തിരിച്ചറിഞ്ഞ് തകർക്കുന്ന മൈനുകൾ കവചിത വാഹനങ്ങൾ എന്നിവയും സംഭരിക്കാനാണ് പദ്ധതി.
12 മൈൻ വാരി കപ്പലുകൾക്കായി44,000 കോടി രൂപ ചിലവിടാനാണ് നീക്കം. 900- 1,000 ടൺ ഭാരമുള്ള 12 കപ്പലുകൾ 10 വർഷത്തിനുള്ളിൽ തദ്ദേശീയമായി നിർമ്മിക്കും. കടലിൽ ശത്രു മൈനുകൾ കണ്ടെത്തുന്നതിനും തുറമുഖങ്ങളെ ആക്രമിക്കാനും ഇവയ്‌ക്ക് കഴിയും.ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്- ചൈന സഖ്യം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കത്തിന് പ്രധാന്യം നൽകുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ ഇന്ത്യക്കെതിരെ പ്രയോഗിച്ച ഉപയോഗിച്ച തുർക്കി ഡ്രോൺ, ചൈനീസ് മിസൈൽ ഭീഷണികളെ നേരിടാൻ ക്യുക്ക് റിയാക്‌ഷൻ മിസൈലുകൾക്കായി 36,000 കോടി രൂപ മാറ്റിവയ്ക്കും. കരയിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്നവ. 30 കി. മീ പരിധിക്കുള്ളിൽ ശത്രുവിന്റെ ഡ്രോണുകൾ, മിസൈലുകൾ എന്നിവ തകർക്കും. കരസേനയുടെ മൂന്ന് റെജിമെന്റുകൾക്കും വ്യോമസേനയുടെ മൂന്ന് സ‌്ക്വാഡ്രണുകൾക്കും നൽകും.
പാകിസ്താൻ്റെ കയ്യിലുള്ളഎഫ് 16, ജെഎഫ് 17 ഫൈറ്റർ ജെറ്റുകളെ വെല്ലാൻ സുഖോയ്- 30 എംകെഐ അടിമുടി മാറ്റക്കൾക്ക് വിധേയമാക്കി അപ്ഡേറ്റ് ചെയ്യും 66,829 കോടി രൂപയാണ് ചിലവ്. തദ്ദേശീയമായി നിർമ്മിച്ച അസ്ത്ര- 2, അസ്ത്ര- 3 മിസൈലുകളും അത്യാധുനിക വിരൂപാക്ഷ റഡാറും ഘടിപ്പിച്ച് സൂപ്പർ സുഖോയ് ആക്കും. നിലവിൽ സുഖോയിലെ ആർ-77 മിസൈലിന് പ്രഹര ശേഷി 100 കിലോമീറ്റർ മാത്രമാണ്. അസ്ത്ര എംകെ- 2ന് 300 കിലോ മീറ്റർ, എം.കെ- 3ന് 400 കിലോ മീറ്റർ ശേഷിയുണ്ട്. ഡി.ആർ.ഡി.ഒ വികസിപ്പിച്ച റഡാർ 400 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ കണ്ടെത്തും. 3- 4 വർഷത്തിനുള്ളിൽ 84 വിമാനങ്ങൾ പരിഷ്കരിക്കും. അപകടങ്ങളിൽ തകർന്ന 12 വിമാനങ്ങൾക്ക് പകരം 13,500 കോടി രൂപ ചെലവിൽ 12 എണ്ണം ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കും. 352 തേജസ് വിമാനങ്ങൾക്കും ഇതിനോടകം ഓർഡർ നൽകിയിട്ടുണ്ട്.
ശത്രു സൈനിക താവളങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവ നിരീക്ഷിക്കുക എന്ന ദൗത്യം നിർവഹിക്കാൻ ഇസ്‌താർ ചാര വിമാനങ്ങൾക്കായി 10,000 കോടി രൂപ ചിലവാക്കും. സിന്തറ്റിക് അപ്പർച്ചർ റഡാറുകൾ, ഇലക്ട്രോ- ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ ഘടിപ്പിച്ച ചാര വിമാനമാണ് ഇസ്‌താർ (ഇന്റലിജൻസ്, സർവലൈൻസ്, ടാർഗെറ്റ് അക്വിസിഷൻ ആന്റ് റീകണിസെൻസ്). സെൻസറുകൾ ഡിആർഡിഒ സ്വന്തമായി വികസിപ്പിച്ചെടുക്കും.
അമേരിക്കയിൽ നിന്നും വാങ്ങാൻ നേരത്തേ അംഗീകാരം നൽകിയ ആറ് അപ്പാച്ചെ ഹെലികോപ്ടറുകളിൽ മൂന്നെണ്ണം ഈമാസവും ബാക്കിയുള്ളവ ഈ വർഷം നവംബറോടെയും എത്തും. 5,691 കോടി രൂപയാണ് ഇതിനായി ചിലവാക്കിയത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയും യുഎസും കരാറിൽ ഒപ്പുവച്ചത്. പറക്കും ടാങ്ക് എന്ന അപരനാമത്തിലാണ് അപ്പാച്ചെ അറിയപ്പെടുന്നത് വിശേഷിപ്പിക്കുന്നത്. നിലവിൽ 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുണ്ട്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.