പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഐടി), ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐഎസ്ഐ), പാകിസ്ഥാൻ സൈന്യത്തിൻ്റെ പങ്കാളിത്തം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥിരീകരിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി 150 പേർ ഇപ്പോഴും കസ്റ്റഡിയിലാണ്.
ഇതുവരെ 2800ലധികം വ്യക്തികളെ ചോദ്യം ചെയ്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന ഒജിഡബ്ല്യുമാരും ജമാഅത്തെ-ഇ-ഇസ്ലാമി, വിവിധ ഹുറിയത്ത് വിഭാഗങ്ങൾ തുടങ്ങിയ നിരോധിത ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികളും ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിൽ. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.
ജമ്മുവിലെ കോട് ഭൽവാൽ ജയിലിൽ കഴിയുന്ന രണ്ട് പ്രധാന ഒജിഡബ്ല്യുമാരായ ( overground workers ) നിസാർ അഹമ്മദ് എന്ന ഹാജി, മുഷ്താഖ് ഹുസൈൻ എന്നിവരെ ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുകയാണ്. ഇരുവരും അറിയപ്പെടുന്ന എൽഇടി കൂട്ടാളികളാണെന്നും 2023-ൽ ഭാട്ട ധുരിയാനിലും ടോട്ടഗാലിയിലും സൈനിക വാഹനവ്യൂഹങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഉൾപ്പെട്ട തീവ്രവാദികളെ സഹായിച്ചതിന് നേരത്തെ അറസ്റ്റിലായവരാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ശബരിമല സ്വർണ്ണക്കൊള്ള ; നടൻ ജയറാമിന്റെ മൊഴിയെടുത്തു
ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിൻ്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവ ത്രിമാന (3D) മാപ്പിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ചേർത്തു എൻഐഎ കേസിൽ അന്വേഷണത്തിനായി പരീക്ഷിക്കുന്നുണ്ട്. സാക്ഷി മൊഴികളുടെ മറ്റ് മാപ്പിംഗ് തയ്യാറാക്കുന്നത്.
Also Read: പഹൽഗാം ഭീകരർ ദക്ഷിണ കശ്മീരിൽ തന്നെ! അവർക്ക് ഉൾവനത്തിൽ ഭക്ഷണലഭ്യതയടക്കം ഉണ്ടെന്ന് എൻഐഎ
ആളുകളെ ആക്രമണം ഉണ്ടായാൽ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. എൻഐഎ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിംഗ് തയ്യാറാക്കുന്നത്. ബൈസരൻ താഴ്‌വര, തരാനൗ ഹാപ്ത്ഗുണ്ട്, ദൗരൂ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഇടതൂർന്ന വനപ്രദേശങ്ങളിൽ കഴിഞ്ഞ 10 ദിവസത്തിലേറെയായി ഭീകരർക്കായി ശക്തമായ തിരച്ചിൽ തുടരുകയാണ്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.