വർക്കല: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃ സഹോദരൻ (44) അറസ്റ്റില്‍. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുടുംബ പ്രശ്നം കാരണം അമ്മാവൻ ഏതാനും മാസങ്ങളായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെയാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.
പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുൻപ് വയറുവേദന കാരണം കുട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ അയിരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കാർ കയ്യിൽ കിട്ടിയാൽ അഭ്യാസം തിയറ്ററിലാണേൽ സിനിമാ സ്റ്റെൽ; കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
കാർ കയ്യിൽ കിട്ടിയാൽ അഭ്യാസം തിയറ്ററിലാണേൽ സിനിമാ സ്റ്റെൽ; കാർ കസ്റ്റഡിയിലെടുത്ത് പോലീസ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.