സ്‌കൂള്‍ സമയ മാറ്റത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരാതികള്‍ വന്നാല്‍ സമയമാറ്റം പരിഗണിക്കാം. സര്‍ക്കാരിന് ഇതില്‍ നിര്‍ബന്ധം ഒന്നുമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനം ഇക്കുറി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ തീർന്നു. കഴിഞ്ഞ തവണ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്ഥിരമായി മിച്ചം വരുന്ന സീറ്റുകള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ ഇടത് സ്ഥാനാർത്ഥി സ്വരാജിന് അംഗീകാരം കൂടി വരികയാണ്. സ്വരാജിന് നെഗറ്റീവ് വോട്ടുകള്‍ കുറവാണ്. സ്വരാജ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ട എന്ന് തന്നെയാണ് തീരുമാനം. അതില്ലാതെ തന്നെ കാര്യം നടന്ന് പോകുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒട്ടാകെ കാവിവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്ഭവനിലെ സംഭവം അതിശയോക്തി അല്ല. കേരളത്തിന്റെ ഗവര്‍ണറായി രാഷ്ട്രപതി അദ്ദേഹത്തെ നിയമിച്ചത് രാജ്ഭവന്‍ കാവിവത്കരിക്കാന്‍ അല്ല. അത് അദ്ദേഹം തിരിച്ചറിയണം. പദവിയേറ്റെടുത്ത ശേഷം ആദ്യ ഒരാഴ്ച വളരെ നല്ല കുട്ടിയായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവെന്നും ശിവന്‍കുട്ടി പറഞ്ഞു.


പൊലീസ് സ്റ്റേഷനില്‍ സി.ഐയുടെ പിറന്നാള്‍ ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ; വിവാദം
ജൈനമ്മ തിരോധാനക്കേസ് ; സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.