പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐ. ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. എന്നാൽ, അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു. ശ്രീനാദേവി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് വിചാരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും,തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതായിരുന്നു ശ്രീനാദേവി കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക് പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നും ശ്രീന ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനപ്രതിനിധിയാണ് ശ്രീന. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുത് എന്നും ശ്രീന പങ്കുവച്ച ഫെയ്സ്ബുക്കിൽ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വ്യാജ പാന്‍ കാര്‍ഡുകള്‍ തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 27 കോടി രൂപ; അസം സ്വദേശി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.