ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെട്ടോ?ഇനി രാജ്യം രാഷ്ട്രീയ യുദ്ധത്തിലേക്ക്; കോൺഗ്രസിനെ വെട്ടിലാക്കി ആഭ്യന്തര യുദ്ധത്തിൻ്റെ വെടിമുഴക്കി തരൂർ

എൻഎസ് പൂർണിമ

ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിയ സാഹചര്യത്തിൽ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്. പഹൽഗാം ആക്രമണം, ‘ഓപ്പറേഷൻ സിന്ദൂർ’, അമേരിക്കയുടെ വെടിനിർത്തൽ എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

മൂന്നാം കക്ഷി രാജ്യത്തിൻ്റെ പരമാധികാരത്തിൽ ഇടപ്പെട്ടു എന്നതടക്കം വലിയ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നക്ക്. 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അടക്കം ഒരു മൂന്നാം രാജ്യം ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെട്ടിട്ടില്ല എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇന്ത്യയും – പാകിസ്താനും സ്ഥീരീകരിക്കുന്നതിന് മുമ്പ് എങ്ങനെ ട്രംപിന് ഇത്തരക്കാരു പ്രഖ്യാപനം നടത്താൻ കഴിയും എന്നൊക്കെയാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം.

എന്നാൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന നാലപാടുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ശശി തരൂരും രംഗത്തെത്തി. നിലവിലെ സാഹചര്യവുമായി 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. അമേരിക്ക ഇന്ത്യൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നതിന് ഇടയിലാണ് തരൂർ പുതിയ വെടി പൊട്ടിച്ചിരിക്കുന്നത്. 1971 ൽ സമാനസാഹചര്യം ഉണ്ടായെന്നും അന്ന് ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങിയില്ലെന്നുമുള്ള ചർച്ചകൾ കോൺഗ്രസ് സജീവമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

1971 ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ താൻ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971 ൽ നിന്ന് വ്യത്യസ്തമാണ്. അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാർമികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവർ നൽകിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. അല്ലാതെ ഇത് തുടർന്ന് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ല എന്നാണ് സ്വന്തം പാർട്ടിയുടെ നിലപാട് തരൂർ തള്ളിയിരിക്കുന്നത്.

ട്രംപിൻ്റെ അവകാശവാദത്തെ ഇതുവരെ ഇന്ത്യ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്നും അക്കാര്യത്തിൽ ഒരു വ്യക്തയുടെ നിലപാട് വരണം എന്ന് കോൺഗ്രസ് ആവശ്യപ്പെടുമ്പോഴാണ് പാർട്ടിയെ തള്ളി മുതിർന്ന നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇതുവരെ പ്രധാനമന്ത്രി മോദിയോ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗോ മറ്റ് കേന്ദ്ര സർക്കാർ വക്താക്കളോ നിലപാട് വ്യക്തമാക്കിയിട്ടില്ല. അവർ നിശബ്ദരായിരിക്കുമ്പോഴാണ് കോൺഗ്രസിനെ വെട്ടിലാക്കി തരൂർ ബോംബ് പൊട്ടിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *