കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് ഒരു മരണം. പശ്ചിമ ബംഗാൾ സ്വദേശിയായ എലാഞ്ചൽ മരിച്ചത്. ഒരു മണിക്കൂറിലേറെ ഇയാൾ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. കോഴിക്കോട് നഗരത്തോട് ചേർന്ന് തൊണ്ടയാട് ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്ലാറ്റിൻ്റെ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി മണ്ണെടുക്കുനതിന് ഇടയിൽ മണ്ണിടിഞ്ഞ് മൂന്ന് തൊഴിലാളികളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. രക്ഷാപ്രവർത്തകർ ഉൾപ്പെടെ നിൽക്കുന്ന സമയത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. എല്ലാവരും ഓടി മാറിയതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്. പത്തിലേറെ രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ രണ്ടാമത് മണ്ണിടിഞ്ഞ സമയത്ത് ഇവിടെ ഉണ്ടായിരുന്നു.
കെട്ടിട നിർമാണത്തിന് വേണ്ടി അനധികൃതമായിട്ടാണ് നിർമാണം നടക്കുന്നത് എന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഫ്ലാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നു. അനധികൃതമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു
രക്ഷാപ്രവർത്തനം നടക്കുന്നതിന് ഇടയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തങ്ങൾക്ക് യാതൊരു വിധ സുരക്ഷയും നൽകാതെയാണ് നിർമാണ പ്രവർത്തികളുമായി ഇവർ മുന്നോട്ട് പോകുന്നത് എന്നും പ്രദേശവാസികൾ ആരോപിക്കുന്നു. എന്നാൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് നിർമാണമെന്ന് സ്ഥലത്ത് എത്തിയ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
മണ്ണിടിച്ചിൽ തുടരുന്നത് സമീപത്തെ വീടുകൾക്ക് ഉൾപ്പെടെ ഭീഷണി ആയതിനെ തുടർന്നാണ് പ്രദേശവാസികളുടെ പ്രതിഷേധം. സമീപത്ത് എട്ടോളം വീടുകളാണ് ഉള്ളത്. ഇതിൽ ഒരു വീടിന് വിള്ളൽ ഉണ്ടായതായി വീട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യമുൾപ്പെടെ നിർമ്മാണത്തിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കോഴിക്കോട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. എന്നിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. കനത്ത മഴയത്ത് പോലും നിർമാണ പ്രവർത്തനം നടന്നിരുന്നതിനാൽ ഈ മാസം 18 ന് ഉൾപ്പെടെ പരാതി നൽകിയിരുന്നതായി ഇവർ പറയുന്നു.


തീപിടിച്ച വാൻ ഹായ് കപ്പലിലെ കാണാതായ നാല് ജീവനക്കാരെ കണ്ടെത്തിയില്ല; കപ്പലിനുള്ളിൽ ഉണ്ടാകാമെന്ന് സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.