രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവർ. വിവിധ കേസുകളിലായി ഇതുവരെ 382ൽ അധികം എഫ്ഐആറുകൾ ഇട്ടു. രണ്ടായിരത്തോളം ആളുകളെ നിരീക്ഷിച്ചതായും വ്യാപകമായ സൈബർ ഓപ്പറേഷൻ ആണ് നടന്നതെന്നും എഡിജിപി എസ്. ശ്രീജിത് പറഞ്ഞു. കണ്ണികൾ കേരളത്തിൽ മാത്രമായിരിക്കില്ലെന്നും വിദേശത്തുനിന്നടക്കം ഉള്ളവർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായ സൈബർ ഓപ്പറേഷൻ ആണ് നടന്നത്. 300 കോടിയിൽ അധികം രൂപ തട്ടിപ്പുകളിൽ നഷ്ടപ്പെട്ടതായും പറയുന്നു. കൂടുതൽ കേസുകൾ കോഴിക്കോട് ജില്ലയിലാണ്. 43 കേസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടായത് മലപ്പുറത്താണ്. എറണാകുളം റൂറലിൽ 23 കേസുകളും രജിസ്റ്റർ ചെയ്തു.
അതേസമയം, കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്സ്പോട്ടായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പ്രഖ്യാപിച്ചു. ജില്ലയിലെ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കെ.ഇ ബൈജു പറഞ്ഞു.
ദക്ഷിണേന്ത്യയിലെ തന്നെ സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ ലഭിച്ച 4083 പരാതികളിലെ കണക്കനുസ്സരിച് 13 കോടിയിലധികം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ ആളുകൾക്ക് നഷ്ടമായത്. വ്യാജ ട്രേഡിംഗുകളുടെയും മറ്റ് നിക്ഷേപങ്ങളുടെയും പേരു പറഞ്ഞാണ് കൂടുതല്‍ തട്ടിപ്പുകളും നടക്കുന്നത്. സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചതോടെ സൈബര്‍ രംഗത്ത് പോലീസ് അന്വേഷണം ശക്തമാക്കുകയാണെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.



ഗണേഷ് കുമാറിൻ്റെ വാദം തളളി ഇടത് സംഘടനകൾ : നാളെ കെഎസ്ആർടിസി ബസ്സുകളും നിരത്തിലിറക്കില്ലെന്ന് സി.ഐ.ടി.യു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.